Malayalam Hymn
Njan vazhtthum yeshu naamatthe
Njan vazhtthum yeshu naamatthe lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഞാൻ വാഴ്ത്തും യേശു നാമത്തെ
ഞാൻ പാടും എന്റെ പ്രിയനായ്
ഹല്ലെലൂയ്യാ... ഹല്ലെലൂയ്യാ
മഹത്വമേ... മഹത്വമേ (2)
എൻ പാദങ്ങൾ കുഴഞ്ഞപ്പോൾ
തളർന്നിടാതെ താങ്ങിയോൻ
ക്രിസ്തേശുവാകും പാറമേൽ
നിർത്തി ഉറപ്പായി സ്തോത്രമേ
വൻ തിരകൾ ഉയരുമ്പോൾ
തൻ കരങ്ങൾ ഉയർന്നിടും
സാന്ത്വനമേകും തൻ വാക്കുകൾ
കൂടുണ്ട് ഞാൻ ഭയം വേണ്ട
തൻ കാഹളം ധ്വനിക്കുമ്പോൾ
പറന്നിടും തൻ ശുദ്ധരും
കുഞ്ഞാടിൻ ഗാനം പാടിടും
ആർപ്പോടെ ഞാൻ ഹല്ലേലൂയ്യാ