Kurishinte thanalanete abhayameneshunaya

Malayalam Hymn

Kurishinte thanalanete abhayameneshunaya

Kurishinte thanalanete abhayameneshunaya lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കുരിശിന്റെ തണലാണെന്റെ അഭയമെന്നേശുനായകാ തുണയെനിക്കേകിടേണമേ അണയുന്നു പാദപീഠേ ഞാൻ 1 ഉലകസ്ഥാപനം മുൻപെന്നെ ഫലമേകാൻ തിരഞ്ഞെടുത്തു ഉലകാവസാന നാളോളം അലയാതെ കാത്തിടുമവൻ;- 2 നമ്മെ അവൻ അറിയുന്നെന്നും തിന്മയ്ക്കായ്‌ ചെയ്കില്ല താനൊന്നും നന്മയ്ക്കായ്‌ നല്കുന്നതോർത്തെന്നും സന്മനസ്സാൽ സഹിച്ചീടുക;- 3 ശത്രു നമ്മെ എതിർത്തെന്നാലും മിത്രമായോർ കൈവെടിഞ്ഞാലും തത്രപ്പെട്ടുള്ളം കലങ്ങല്ലെ കർത്തനിൽ വിശ്വസിച്ചുറയ്ക്കാം;- 4 കാട്ടൊലിവായിരുന്ന നമ്മെ നാട്ടൊലിവോടവനൊട്ടിച്ചു സൽഫലം കായ്ച്ചുലഞ്ഞിടട്ടെ വല്ലഭനുല്ലാസമാകട്ടെ;- 5 ലോകമാമീ സമുദ്രത്തൂടെ വിശ്വാസത്തിൻ പടകേറി നാം അക്കരെക്കാണും പ്രകാശത്തെ ലക്ഷ്യമാക്കിയാത്രതുടരാം;-

Related Songs