Eriyunna thee samamaam divyajeevan

Malayalam Hymn

Eriyunna thee samamaam divyajeevan

Eriyunna thee samamaam divyajeevan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എരിയുന്ന തീ സമമാം ദിവ്യ ജീവൻ തരിക നീ പരനെ നിരന്തരവും എരിയുന്നമൊഴികൾ ഉരച്ചീടുവാൻ-നാവിൽ ചൊരിക നിൻ വരങ്ങൾ നിറപടിയായ് 1 സ്നേഹത്തീ എന്നുള്ളിൽ ജ്വലിച്ചുയർന്നു-പൈ ദാഹമാത്മാക്കളൊടേകണമെ സ്നേഹനാവുരുകട്ടെ കഠിനഹൃദയങ്ങളെ-അവർ വേഗം മരണപാത വിട്ടീടട്ടെ;- 2 ബലിപീഠമതിൽ നിന്നെടുത്ത കനലാൽ-എൻ മലിനമധരങ്ങളിൽ നിന്നകറ്റി പലവിധ വിസ്മയവചനമുരച്ചീടുവാൻ-എന്നിൽ ചേലോടരുളേണം നിൻ കൃപയെ;- 3 നിന്നിലീയടിയൻ ജ്വലിച്ചീടുവാൻ-എൻ തന്നിഷ്ടമാകെ വെടിയുന്നു ഞാൻ മന്നവനെന്നിൽ വന്നവതരിച്ചു-സ്വർഗ്ഗ വഹ്നിയാൽ നിർമ്മലമാക്കീടുക;- 4 ദേശമാകെ ജ്വലിച്ചാളീടുവാൻ നിൻ ദാസരിൽ തീക്കനൽ വിതറണമെ നാശലോകെ തീ ക്കഷണങ്ങളായവർ വീശണം പരമ സുവാർത്തകളെ;- 5 തീയിടാൻ ഭൂമിയിൽ വന്ന പരാ-അയ്യോ തിന്മ പെരുകുന്നു കാണണമെ തീ കൊണ്ടു നിൻ ഭൃത്യർ ജ്വലിച്ചീടുവാൻ-ആത്മ തീയാൽ നീ അഭിഷേകം ചെയ്യണമെ;-

Related Songs