Parishuddhaathmaavin thee irangaan

Malayalam Hymn

Parishuddhaathmaavin thee irangaan

Parishuddhaathmaavin thee irangaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പരിശുദ്ധത്മാവിൻ തീ ഇറങ്ങാൻ പരിശുദ്ധമാക്കു എൻ ഹൃദയം പരിശുദ്ധനാം അങ്ങേ ആരാധിപ്പാൻ പരിശുദ്ധത്മാവാൽ നിറച്ചീടുക നിറച്ചീടുക എന്നെ നിറച്ചീടുക പരിശുദ്ധത്മാവാൽ നിറച്ചീടുക അശുദ്ധികൾ പാപങ്ങൾ നീങ്ങിടുവാൻ അത്മാവിൻ പരിജ്ഞാനം പകർന്നീടുക അനുഗ്രഹ ജീവിതം നയിച്ചീടുവാൻ ആത്മബലം എന്നിൽ പകർന്നീടുക; പകർന്നീടുക എന്നിൽ പകർന്നീടുക ആത്മബലം എന്നിൽ പകർന്നീടുക... ഭിന്നത വിദ്വേഷം അകറ്റിടുവാൻ ഉന്നതഭാവങ്ങൾ മാറ്റിടുവാൻ നിർമ്മല ജീവിതം നയിച്ചീടുവാൻ ആത്മ ഫലം എന്നിൽ പകർന്നീടുക; പകർന്നീടുക എന്നിൽ പകർന്നീടുക ആത്മ ഫലം എന്നിൽ പകർന്നീടുക.. കഷ്ടത ഏറിടും വേളയിലും നഷ്ടങ്ങൾ ജീവിതെ നേരിടിലും ജയകര ജീവിതം നയിച്ചിടുവാൻ ആത്മാവിൻ കൃപ എന്നിൽ പകർന്നീടുക; പകർന്നീടുക എന്നിൽ പകർന്നീടുക ആത്മാവിൻ കൃപ എന്നിൽ പകർന്നീടുക ജീവന്റെ വചനം വിതച്ചീടുവാൻ ആത്മാവിൻ ശക്തി പകർന്നീടുക അത്ഭുതം അടയാളം നടന്നീടുവാൻ പരിശുദ്ധത്മാവിൻ ബലമരുളൂ; ബലമരുളൂ എന്നിൽ ബലമരുളൂ പരിശുദ്ധത്മാവിൻ ബലമരുളൂ..

Related Songs