Malayalam Hymn
Kavinjozhukumee anugraham
Kavinjozhukumee anugraham lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കവിഞ്ഞൊഴുകുമീ അനുഗ്രഹം നിറഞ്ഞൊഴുകുമീ
എൻ പാപവും ശാപവും ഒഴുകി ദൂരെയായ്
ഞാൻ സൗഖ്യമായ് നീതിയായ് ദൈവ പൈതലായ്
യേശുവിന് സ്വന്തമായ് തീർന്നു ഞാൻ എന്നെന്നും ..... (കവിഞ്ഞൊഴുകുമീ)
1 പാടുമെന്റെ നാഥനായ് നവകീർത്തനം ഇനി എന്നുമേ
നിറയുന്നെൻ ഹൃദ്യമാകെ നന്ദിയാൽ
ക്രൂശതിലെൻ യേശുനാഥൻ ശാപമാകെ ഏറ്റതാൽ
സമൃദ്ധിയേകിടാൻ ദരിദ്രനായതും
ജീവനേകാൻ ഉയിർത്തെഴുന്നതും (എൻ പാപവും)
2 പണ്ടൊരിക്കൽ ശുന്യാമാം ഒരു പടകതിൽ തൻ ഏറിയേ
ശിമയോൻ തൻ വലനിറഞ്ഞാ വാക്കിനാൽ
ആറു കൽപ്പാത്രങ്ങളാകെ പച്ചവെള്ളം വീഞ്ഞുമായ്
മരുവതിൽ പതിനായിരങ്ങൾക്കപ്പവും
ഭയമെന്തിന് പ്രിയനില്ലയോ വാഗ്ദത്തവും തന്നില്ലയോ!
യേശുവിൻ സ്വന്തമായ് തീർന്നു ഞാൻ
നദികളായ് കൃപ ഒഴുകിയെത്തുന്നതാൽ
തൻ നിറവിനാൽ കവിഞ്ഞൊഴുകുമീ അനുഗ്രഹം
നിറയണം ഈ ഭൂതലം യേശുവേ അറിയണം
കവിഞ്ഞൊഴുകണം ഈ അനുഗ്രഹം (എൻ പാപവും)