Malayalam Hymn
Ethra manoharan ethra mahojvalan
Ethra manoharan ethra mahojvalan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എത്ര മനോഹരൻ എത്ര മഹോജ്വലൻ
എൻ പ്രിയനേശുപരൻ
ഭൂവിലില്ലിതുപോലൊരു നാമവും ചൊല്ലുവാൻ
അത്ര മഹോന്നതൻ താൻ
1 അതിക്രൂരമായ് ദുഷ്ടരാൽ ദണ്ഡിതനായ്
ഏറ്റം ഹീനമായ് തൻ മേനി തകർക്കപ്പെട്ടു
ക്രൂശിൽ യാഗമായി സ്വന്ത ജീവനേകി
നമ്മെ വീണ്ടെടുത്തോനാകയാൽ;- എത്ര...
2 നീച ഇടയൻ തന്നാടിനെ മറന്നിടുന്നു
ഏറ്റം ഇരുളേറും വഴികളിൽ വെടിഞ്ഞീടുന്നു
ശ്രേഷ്ഠ ഇടയനേശു തന്റെ അജഗണത്തെ
സ്വർഗ്ഗവെളിച്ചത്തിൽ നയിച്ചിടുന്നു;- എത്ര...
3 നല്ല ഇടയൻ തന്നാടിനെയറിയുന്നു
സ്വച്ഛ പാതയിലനുദിനം വഴി നടത്തും
വഴി തെറ്റിടുകിൽ തിരഞ്ഞെത്തിടുന്നു
തന്റെ ആലയത്തിൽ ചേർത്തിടുന്നു;- എത്ര...
4 എന്നെ കരുതുന്നവൻ എന്നെ നടത്തുന്നവൻ
എന്റെ ഇടയനവൻ കൈവിടുകയില്ല
ഉറങ്ങുകയുമില്ല മയങ്ങുകയുമില്ല
എന്നെ ഉള്ളം കൈയ്യിൽ താങ്ങിടുന്നു;- എത്ര...
5 നിത്യരാജാവൻ മഹാദയയുള്ളവൻ
സത്യ മാർഗ്ഗമവൻ നീതി സൂര്യനവൻ
മോക്ഷ വാതിലും താൻ ജീവമന്നയും താൻ
നിത്യ ജീവന്റെ ഉറവയും താൻ;- എത്ര...