Vazhthidume vazhthumente

Malayalam Hymn

Vazhthidume vazhthumente

Vazhthidume vazhthumente lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വാഴ്ത്തിടുമേ... വാഴ്ത്തുമെന്റെ നാഥനെ ഞാനെന്നും കീർത്തിച്ചിടും തന്റെ ദിവ്യ നാമം (2) 1 എന്നെത്തേടി മന്നിൽ വന്ന നാഥാ! പിന്നെ നിന്നെ വിട്ടു ഞാനെവിടെ പോകും? നിന്നെ മാത്രം നോക്കി ക്രൂശെടുത്തു ഞാനും വന്നിടുമേ നിൻ പിന്നാലെയെന്നും;- 2 ക്ഷീണിക്കാത്ത സാക്ഷിയായിത്തീരാൻ എന്നെ വീണിടാതെ നിൻ ഭുജത്തിലേന്തി താണിടാതെ നിത്യം മാറിടാതെ എന്നെ താങ്ങിടണേ രക്ഷകാ! നീ എന്നും;- 3 വൻ വിനകൾ വന്നിടുന്ന നേരം - കർത്തൻ തൻചിറകിൽ വിശ്രമം നൽകിടും തേന്മൊഴികൾ നൽകി ആശ്വസിപ്പിച്ചിടും കന്മഷങ്ങളാകെയങ്ങു തീരും;- 4 മുന്നമേ നിൻകണ്ണിലെന്നെ കണ്ടോ ഞാനും ഒന്നുമേയറിഞ്ഞതില്ല നാഥാ! വന്നു നിൻസവിധേയെല്ലാം അർപ്പിച്ചിടും വല്ലഭാ! നിൻസേവയ്ക്കായ് പോകും;- 5 കർത്തൻ തൻ ജനത്തെയങ്ങു ചേർക്കും അന്ന് തുമ്പമില്ലാ വീട്ടിൽ ഞാനും ചേരും എൻ വിലാപം മാറും കണ്ണുനീരും തോരും ഹല്ലേലുയ്യാ ഗീതം ചേർന്നു പാടും;- കർത്താവിനായ് പാരിലെന്റെ... എന്ന രീതി

Related Songs