En prana nathhante varavinaayi

Malayalam Hymn

En prana nathhante varavinaayi

En prana nathhante varavinaayi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ പ്രാണനാഥന്റെ വരവിനായി എണ്ണി എണ്ണി ദിനം കാത്തിടുന്നു എന്നെത്തൻ ഭവനത്തിൽ-ചേർത്തിടുവാൻ കർത്താവു മദ്ധ്യാകാശെ വരുമേ(2) 1 കാഹളത്തിൻ ധ്വനി കേട്ടിടുവാൻ കാതുകൾ ഓർത്തു ഞാൻ കാത്തിടുന്നു എന്നു നീ വന്നിടും എന്നെ നീ ചേർത്തിടും എന്നാശ തീർത്തിടും നീ(2);- എൻ… 2 ആകാശമേഘത്തിൽ താൻ വരുമ്പോൾ മന്നിലുറങ്ങിടും ശുദ്ധരെല്ലാം മറുരൂപം പ്രാപിച്ചു-മണവാളനോടൊത്തു മണിയറ പൂകിടുമേ(2);- എൻ... 3 മണിയറ തന്നിലെൻ പ്രിയനുമായ് മണിയറ വാസം തുടർന്നിടും ഞാൻ ആണിപ്പാടുള്ള തൻ കൈകളാലെൻ കണ്ണുനീർ തുടച്ചിടുമേ(2);- എൻ… 4 രോഗം ദുഃഖം പീഡ ഒന്നുമില്ല ദാഹം വിശപ്പുമവിടെയില്ല ആനന്ദത്തിൻ ഗാനം പാടി ഞാൻ എപ്പോഴും കർത്താവിനെ സ്തുതിക്കും(2);- എൻ…

Related Songs