Nee kannale kandittulla

Malayalam Hymn

Nee kannale kandittulla

Nee kannale kandittulla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നീ കണ്ണാലെ കണ്ടിട്ടുള്ള അൽഭുതങ്ങൾ അവൻ നിനക്കായ് ചെയ്ത വൻ ക്രിയകൾ യാഹിൻ ബലമുള്ള കൈ ആ നീട്ടിയ ഭുജം(2) മരുയാത്രയിൽ താങ്ങി നടത്തിയില്ലേ-നിന്നെ(2) 1 പാപച്ചേറ്റിൽ നിന്നും കരകയറ്റി പ്രിയമകനായ് നിന്നെ മാറ്റിയില്ലേ കാട്ടൊലിവിൻ കൊമ്പായിരുന്ന നിന്നെ(2)നല്ല നാട്ടൊലിവോടവൻ കൂട്ടിച്ചേർത്തില്ലേ;- 2 ശത്രുവിൻ മുൻപാകെ മേശയൊരുക്കി നിൻ മുഖത്തെ അവൻ ആദരിച്ചില്ലേ എത്രയോ ശ്രേഷ്ഠമാം അനുഗ്രഹങ്ങൾ(2) ഓ നിന്റെ മേൽ കൃപതോന്നി ചൊരിഞ്ഞതല്ലേ;- 3 വിണ്ണിലവൻ കാന്തനായ് വരുന്നനാളിൽ കർത്തനെ എതിരേൽപാൻ ഒരുങ്ങിനിൽക്കാം വാട്ടം മാലിന്യം ഇല്ലാ മണവാട്ടിയായ്(2) നാഥനുമായ് നിത്യതയിൽ ആനന്ദിച്ചിടാം;-

Related Songs