Abrahamin daivam

Malayalam Hymn

Abrahamin daivam

Abrahamin daivam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അബ്രഹാമിൻ ദൈവം യിസ്സഹാക്കിൻ ദൈവം യാക്കോബിൻ ദൈവം എന്റേയും ദൈവം തലമുറ തലമുറ വഴിനടത്തി പലമുറ തിരുകൃപ രുചിച്ചറിഞ്ഞു ഇതുവരെ അതിശയമായ് പുലർത്തി ഇനിയും അവനെന്നും മതിയായവൻ വിശ്വാസത്തിൻ ശോധനയേറുമ്പോൾ വാഗ്ദത്ത വചനത്താൽ വഴിനടത്തി മോറിയ മലയിലെ അത്ഭുതം പോൽ ഇന്നും കരുതുന്നോൻ എന്റെ ദൈവം യാക്കോബിൻ പ്രാർത്ഥന കേട്ടവൻ താൻ യാബോക്കിൽ അനുഗ്രഹം അരുളിയവൻ തിരുമുഖം നോക്കിയോർ ശോഭിക്കുവാൻ അനുഗ്രഹ ഭണ്ഡാരം തുറക്കുന്നവൻ കുഴഞ്ഞതാം മുഴങ്കാൽ നിവർത്തുന്നവൻ കുനിഞ്ഞതാം ശിരസ്സിനെ ഉയർത്തുന്നവൻ ചതഞ്ഞതാം ഓടയെ ഒടിക്കാത്തവൻ പുകയുന്ന തിരിയെ കെടുത്താത്തവൻ

Related Songs