Nandi karettaam yeshuvin‌e

Malayalam Hymn

Nandi karettaam yeshuvin‌e

Nandi karettaam yeshuvin‌e lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നന്ദി കരേറ്റാം യേശുവിന്‌ ഹൃദയം നിറഞ്ഞങ്ങു സ്തുതിപാടാം അത്ഭുത മന്ത്രി വീരനാം ദൈവം നിത്യ പിതാവ്‌ സമാധാന പ്രഭു 1 ലോകസ്ഥാപനം മുൻപേ ദൈവം ക്രിസ്തുവിൽ എന്നെയും കണ്ടുവല്ലോ! മനുഷ്യൻ പുറമേ കാണുമ്പോൾ ദൈവം ഹൃദയം കാണുന്നല്ലൊ;- നന്ദി... 2 ഭയങ്കരവും അതിശയമായ്‌ ദൈവം എന്നെ മെനഞ്ഞുവല്ലോ! ലോക വൈദ്യനാൽ അസാധ്യമായതു ഗിലയാദിൻ വൈദ്യനാൽ സാധ്യമാകും;- നന്ദി... 3 എന്റെ പാപം ചുമന്നൊഴിപ്പാൻ ഏകജാതൻ ക്രൂശിലേറി! എന്നെന്നും ജീവിയ്ക്കും യേശുവിനായ്‌ യേശു മതി എന്നും യേശു മതി;- നന്ദി...

Related Songs