Malayalam Hymn
Paramaraja guruvarane sthuthikunnu
Paramaraja guruvarane sthuthikunnu lyrics · Malayalam Christian Song
The HymnalKey of F#
0 plays
Lyrics onlyWhatsApp
Lyrics
1 പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനംതോറും അതിരാവിലെ
തരിക നാഥാ പുതിയവരം-അരുളുക രാവിലെയിന്നേഴകൾക്കു
ജീവൻകൊടുക്കുന്ന പുതിയ മന്നാ-ദിവ്യ
ഏഴകളാം ഞങ്ങൾക്കേകിടുക
2 അതിരാവിലെ തിരുമുഖത്തെ നോക്കിടുന്ന ജനം ശോഭിച്ചിടും
തിരുവാഗ്ദത്തത്തിൽ ആശ്രയിച്ചു പരമപിതാവിനെ സ്തുതിച്ചിടുന്നു
3 മഗ്ദൽ മേരി-അതിരാവിലെ കൂട്ടരുമായങ്ങേ തേടിവന്നു
ഈ ദിനത്തിൽ ഏഴയിതാ-രാവിലെ തിരുമുമ്പിൽ വണങ്ങിടുന്നേ
4 നേരിയസ്വരം പരമസുതാ അതിരാവിലെ ഞങ്ങൾക്കരുളണമേ
കുരിശെടുത്തു ഗുരുവരന്റെ അതിരറ്റ വേലകൾ ചെയ്തീടുവാൻ