Malayalam Hymn
Aarumillaashrayam neeyillathe
Aarumillaashrayam neeyillathe lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ആരുമില്ലാശ്രയം നീയില്ലാതീ ഭൂമിയിൽ
ആശ്വാസമായവൻ നീ മാത്രമേ(2)
എൻ ചാരെയണഞ്ഞിടും കണ്ണീർ തുടച്ചീടും നീ
കൈവിടാതെന്നെ കാത്തുകൊള്ളും(2)
1 അനർത്ഥങ്ങളൊന്നുമെ ഭവിക്കാതെന്നെ നീ
ചിറകിൻ മറവിൽ കാത്തിടുന്നു (2)
ബാധകളൊന്നുമെ കൂടാരെ അടുക്കാൻ
അനുവദിക്കില്ല എൻ പ്രാണ നാഥൻ(2);- ആരുമി…
2 വീണിടും ആയിരങ്ങൾ എൻ ചാരെയെങ്കിലും
വീഴാതെ നിർത്തീടാൻ ശക്തനവൻ (2)
എല്ലാ വഴിയിലും സൂക്ഷിക്കുവാനെന്നും
എൻ ചാരെയുണ്ട് തൻ ദൂതന്മാരും(2) ;- ആരുമി…
3 കാൽകല്ലിൽ തട്ടാതെ വഹിച്ചിടുമെന്നെ
നിൻ കരം കൂടെയെന്നാശ്വാസമായി (2)
അവസാനത്തോളവും നീയെന്നെ നിറുത്തണെ
നിൻ മുൻപിൽ പൂർണ്ണനായ് കണ്ടീടുവാൻ(2) ;- ആരുമി…