Enthum sadhyamanennullam chollunnu

Malayalam Hymn

Enthum sadhyamanennullam chollunnu

Enthum sadhyamanennullam chollunnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു എന്നും യേശു എന്റെ കൂടെയുണ്ടെങ്കിൽ ഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നു എന്നും താതൻ എന്റെ കൂടെയുണ്ടെങ്കിൽ 1 അന്ധകാരകുഴിയിൽ ഞാൻ ആണ്ടു പോയാലും അമ്പേയെൻ ജീവിതം തകർന്നെന്നാലും ആദിയന്തം കൂടെ നിൽക്കും അരുമനാഥൻ ആഴത്തിൽ നിന്നെന്നെ ഉയർത്തിടുവാൻ 2 പാപശാപ ബന്ധനത്താൽ മുറുകിയെന്നാലും സാത്താന്റെ ജല്പനത്തിൽ വീണു പോയാലും വീരനെപോലെ കൂടെ നിൽക്കും അരുമനാഥൻ ശത്രു കെട്ടും കോട്ടയെല്ലാം തകർത്തിടുവാൻ;- 3 മാറാരോഗം വന്നെൻ ദേഹം ക്ഷയിച്ചെന്നാലും മരണത്തിൻ പിടിയിൽ ഞാൻ അമർന്നെന്നാലും വൈദ്യനെപ്പോലെ കൂടെ നിൽക്കും അരുമനാഥൻ വേഗമെന്നിൽ സൗഖ്യമേകി കരുത്തേകിടാൻ;-

Related Songs