Malayalam Hymn
Mithranakum ente nathan ishdana
Mithranakum ente nathan ishdana lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മിത്രനാകും എന്റെ നാഥൻ ഇഷ്ടനായിട്ടുള്ളതാൽ
ഒട്ടുമില്ല സങ്കടങ്ങൾ ഇദ്ധരേ ഞാൻ പാർക്കുകിൽ
എന്റെ നേരേ വന്നടുക്കും ശത്രുവിൻ തീയമ്പുകൾ
തച്ചുടച്ചില്ലാതെയാക്കാൻ എന്റെ താതൻ വല്ലഭൻ
എന്റെ ഉള്ളം വേദനിക്കും നേരമെല്ലാം ചാരെയായ്
കണ്ടിടും എൻ പ്രീയനേ ഞാൻ സ്നേഹമോടരികിലായ്
എന്റെ നീതി ന്യായമെല്ലാം വമ്പു കൊണ്ടഅടക്കുകിൽ
ശക്തരാകും ശത്രു മുൻപായ് മേശ താൻ ഒരുക്കിടും