Vanil vannu vegam namme cherthidum

Malayalam Hymn

Vanil vannu vegam namme cherthidum

Vanil vannu vegam namme cherthidum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വാനിൽ വന്നു വേഗം നമ്മെ ചേർത്തിടും പ്രിയൻ കാണും നമ്മൾ പ്രാണനാഥൻ പൊന്മുഖം നേരിൽ 1 മണ്ണിലുറങ്ങും വിശുദ്ധഗണങ്ങൾ വിണ്ണിൽ ചേരും അക്ഷയരായ് കണ്ണിമെക്കും നൊടിയിടയിൽ നാം പറന്നുയരും തൻ സന്നിധിയിൽ 2 പാടു സഹിച്ചും നിന്ദ വഹിച്ചും പാരിൽ പാർക്കുന്നന്യരായ് നാം കേഴും വിനകൾ തീരും വിരവിൽ വാഴും നമ്മൾ വിൺപുരിയിൽ 3 കാന്താൻ കാണ്മാൻ കാലങ്ങളെണ്ണി കാത്തിരിക്കും പ്രിയജനമേ കാഹളത്തിൻ നാദം നമ്മൾ കാതിൽ കേൾക്കാൻ കാലമായി 4 ഉണരാം നമ്മൾ ഉത്സുകരായി ഒരുങ്ങാം നാഥൻ വരവിന്നായ് ആർത്തിയോടെ കാത്തിരിക്കാം കർത്താവു വേഗം വന്നിടുമേ

Related Songs