Malayalam Hymn
Athulya snehatthaal namme
Athulya snehatthaal namme lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അതുല്യ സ്നേഹത്താൽ നമ്മെ ആശ്ലേഷിച്ചീടുന്നതാം
അനാദിയായവന്
ആർപ്പിടുവിൻ - മോദാൽ
ആരാധിച്ചാർത്തിടാം
ആമോദത്താൽ പാടാം
ആനന്ദ ദായകൻ യേശു മാത്രം
ആപൽഘട്ടങ്ങളിൽ
ആശ്വാസദായകൻ
അരുമയോടണച്ചീടും കർത്തനവൻ - എന്നെ
അരുമയോടണച്ചീടും കർത്തനവൻ
കഷ്ടങ്ങൾ തീർന്നിടുമേ
കർത്താവു വന്നീടുമ്പോൾ
കാത്തീടുന്നവനായി
കുതൂഹമോടെ
കാൽവറി നായകൻ
കാരുണ്യ ദായകൻ
കണ്ണുനീർ തുടച്ചിടും
കർത്തനവൻ- എൻ്റെ
കണ്ണുനീർ തുടച്ചിടും
കർത്തനവൻ
യഹൂദ ഗോത്രത്തിൻ സിംഹമാകും യേശുരാജൻ എഴുന്നള്ളി വന്നിടുമേ മേഘമതിൽ
എതിർപ്പുകൾ നീങ്ങിടുമേ
എന്നെന്നും വാണീടുമേ യേശുവിൻ കൂടെന്നും ഉല്ലാസമായി - നമ്മൾ
യേശുവിൻ കൂടെന്നും ഉല്ലാസമായി