Malayalam Hymn
Mahathvathin adhipathiyaam
Mahathvathin adhipathiyaam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മഹത്വത്തിൻ അധിപതിയാം
മഹോന്നതൻ വരവതിനായ്
ഉണരുക തിരുസഭയേ നാഥൻ
വരവിനായൊരുങ്ങുക നാം
വിളിക്കപ്പെട്ടോർ നമ്മൾ ഒരുക്കപ്പെട്ടോർ ദൈവ
കൃപയും കരുണയും നിറയപ്പെട്ടോർ
താഴ്വര തന്നിലെ തമസ്സകറ്റാൻ നമ്മെ
തിരഞ്ഞെടുത്തവൻ മുന്നമേ
നിർമ്മലരായ് നിത്യം നിർമ്മദരായ് ദൈവ
നീതി നിർവാഹകരായ് മരുവാം
നിർവ്യാജ സ്നേഹത്തിന്‍ സാക്ഷികളായ് നമ്മൾ
നിവർത്തിക്ക ദൈവഹിതം
ക്രിസ്തുവിനായി ഭൂവിൽ ഭോഷരായാൽ ദൈവ
സവിധത്തിലേറ്റവും ധന്യർ
പീഡകൾ നിന്ദകൾ എതിരുകളേറുകിൽ
നൻമയാൽ വിളങ്ങുക നാം