Malayalam Hymn
Neethiyam yehovaye thiru charan
Neethiyam yehovaye thiru charan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നീതിയാം യഹോവായേ! തിരുചരണമെന്റെ ശരണം
ശ്രീതരും തവ പാദമതൊന്നേ ഖേദമകറ്റിപ്പരിപാലിപ്പതെന്നെ
നീസരി സരിമാ രിമപാ നിപമാ
പസസനി പനിപമ രിപാമ രിമരിസ
നീയുരു കരുണാ രസമാനസമാർ-
ന്നനിശമിരിപ്പതാലസാമ്യ സുഖം മമ
1 ദേഹികൾക്കമൃതായേതവ ദേഹമിരിപ്പതെന്നായേ
വേദമോതിടുന്നാകയാൽ നീയേ
വേദനയിൽ തുണയെന്നാത്മിക തായേ;-
2 ദേവ! നിന്നുടെ ജ്ഞാനം മമ താപമാറ്റിടും നൂനം
പാവനാശയ! മാനസവാനം
പാർക്കുവതിന്നരുൾ നിൻബോധവിമാനം;-
3 കാമതസ്കരൻ നേരേ വന്നു കേമഭാവമായ് ചാരേ-
താമസിപ്പതുണ്ടാകയാൽ ദൂരെ
നീയിരിപ്പതെന്തനിക്കീശാ! നീ പോരേ?;-
4 യൂദപാതകരോടും പുരമായിരുന്ന നീ, വീടും
താതനമ്മയും സ്വത്തുക്കൾ നാടും
തള്ളിയോരെന്നെ പുലർത്തിടുവാൻ കൂടും;-
5 ആയിരം നരന്മാരിൽ പരിപൂതനേശുവിപ്പാരിൽ
ആയവൻ ബലത്തോടു ഞാൻ ചേരിൽ
മായമെന്യേ ജയിക്കാമാത്മിക പോരിൽ;-
6 കഷ്ടനാളുകൾ വന്നു വൃഥപ്പെട്ടുവെങ്കിലും, പൊന്നു
വിഷ്ടപേശ! നിൻ സന്നിധൗ നിന്നു
സ്പഷ്ടമുരയ്ക്കിൽ ഭവാൻ കേട്ടിടുമന്നു;-