Pathukampi veenayode

Malayalam Hymn

Pathukampi veenayode

Pathukampi veenayode lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പത്തുകമ്പി വീണയോടെ ചേർന്നു പാടാം യേശുവിന് കാൽവറിയിലെൻ പാപം പോക്കാൻ പാഞ്ഞൊഴുകി തിരുനിണം 2 എത്ര നാൾ ലോക മൃത്യുപാതേ തത്രപെട്ടോടി ഞാൻ വൃഥാവായ് മായ ലോകം വേണ്ടെനിക്കിനി മൽപ്രാണപ്രിയന്റെ പാതമതി;- 3 എത്രയെത്ര ശുദ്ധർ ഗണം പട്ടുപോയി ഈ പോർക്കളത്തിൽ വീണിടാതെ ഓട്ടം തികപ്പാൻ താങ്ങിടണേ തൃക്കൈകളിൽ;- 4 അല്ലൽ തിങ്ങിടുമീ മരുവിൽ ആശ വിടാതെ യാത്ര തുടരാം കണ്ണിൻ മണിപോലേശു നാഥൻ കരത്തിലൻപായ് താങ്ങിടും;- 5 മുൾമുടി ചൂടി യെരുശലേമിൻ വീഥിയിലൂടെ നടന്ന നാഥൻ പൊന്നിൻ കിരീടം ചൂടിയൊരുനാൾ രാജാധി രാജാവായി വന്നീടുമേ;- 6 മുത്തുമണിമയ വിൺപുരിയിൽ പളുങ്കു നദിയുടെ തീരത്ത് ജീവവൃക്ഷഫലം ഭുജിപ്പാൻ കാലമായ്-ഹല്ലേലുയ്യാ;-

Related Songs