Malayalam Hymn
Prabhathamay nee prabha choriyumpol
Prabhathamay nee prabha choriyumpol lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പ്രഭാതമായ് നീ പ്രഭ ചൊരിയുമ്പോൾ
പ്രഭോ ഞാൻ കാണ്മു നിൻ വദനം
പ്രകാശമായ് നീ തിര തല്ലുമ്പോൾ
വിഭോ ഞാൻ കാണ്മു തിരുഹൃദയം
അപകടവേളകളലറി വരുമ്പോൾ
അഭയമെനിക്കാ രുധിരകരം
അതിലെൻ ചേതന വിലപിക്കുമ്പോൾ
അടിയനൊളിപ്പൂ നിൻ ചിറകിൽ
കദനമിരുട്ടായ് ചുരുളഴിയുമ്പോൾ
തെളിവു ദയയുടെ താരങ്ങൾ
അതിലെൻ ചിത്തം കുളിരണിയുമ്പോൾ
വിരവു സാന്ത്വന പുഷ്പങ്ങൾ
നിനവു നിരാശയിലടിപതറുമ്പോൾ
നിറവു നിന്നുടെ തിരുമൊഴികൾ
അതിലെൻ ഹൃദയം ധ്യാനിക്കുമ്പോൾ
അടിയനൊളിപ്പൂ നിൻ മടിയിൽ