Malayalam Hymn
Penthikkosthin vallabhane ezhunnarulka
Penthikkosthin vallabhane ezhunnarulka lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പല്ലവി
പെന്തക്കോസ്തിൻ വല്ലഭനേ-യെഴുന്നരുൾക
അനുപല്ലവി
നിൻ ദാനം യാചിക്കുന്ന-നിൻ ദാസരിനുളളത്തിൽ
ചീന്തും തീജ്വാല ഒത്ത-തിരുപ്രസന്നതയോടെ;- പെന്തി…
ചരണങ്ങൾ
1 വിശ്വാസം സ്നേഹം ആശയും-അഗതികൾക്കു
മേലിൽ നിന്നയക്കേണമേ
നിൻ ശ്വാസം ഇല്ല എങ്കിൽ-നിർജ്ജീവ രൂപം ഞങ്ങൾ
നീ താമസിച്ചീടല്ലേ - ശക്തി പകർന്നിടുവാൻ;- പെന്തി…
2 പേരല്ലാതൊന്നുമില്ലയ്യോ-നിലകളെല്ലാം
പിഴച്ചപമാനമായയ്യോ
ഓരോ മനസ്സുകളും-ഓരോ നില തിരിഞ്ഞു
ഒരുമനമെന്ന ശക്തി-ഒഴിഞ്ഞു പോയല്ലോ സ്വാമീ;- പെന്തി…
3 കല്ലായ നെഞ്ചുകളെല്ലാം-ഉരുക്കി മന-
ക്കാടെല്ലാം വെട്ടിക്കളക
എല്ലാ വഞ്ചനകളും-ഇല്ലാതെയാക്കണമേ
ഏവർക്കും അനുതാപം അനുഗ്രഹത്തോടരുൾക;- പെന്തി....
4 പാപത്തിന്നുറവകളെ-അടച്ചെന്നുള്ളം
പാവനമാക്കീടേണമേ
താല്പര്യത്തോടെ ഞങ്ങൾ-യേശുവെ പിന്തുടരാൻ
സത്യക്രിസ്തവരായി-കാക്കേണം അടിയാനെ;- പെന്തി