Saundaryathinte purnnathayakunna

Malayalam Hymn

Saundaryathinte purnnathayakunna

Saundaryathinte purnnathayakunna lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 സൗന്ദര്യത്തിന്റെ പൂർണ്ണതയാകുന്ന സീയോനിൽ നിന്നും പ്രകാശിക്കുന്നോനെ പ്രഭാതത്തിൽ സ്തുതിക്കുന്നേ 2 തേൻമൊഴി തൂകുന്ന നിന്റെ പൊന്മുഖം കാണ്മാൻ അതിരാവിലെ ഉണർന്നെഴുന്നു തിരുനാമത്തെ സ്തുതിക്കുന്നേ 3 അന്ധകാരംകൊണ്ടു മൂടപ്പെട്ട ലോകത്തിൽ എന്നെ വീണ്ടെടുത്ത രക്ഷിതാവേ ദിനം മുഴുവൻ സൂക്ഷിക്ക;- 4 രാമുഴുവൻ മാർവ്വിലെന്നെ കാത്ത കൃപയ്ക്കായ് ആനന്ദഗീതങ്ങളാലെ തൃപ്പാദങ്ങൾ നമിക്കുന്നേ;- 5 ഈ പകലെൻ ജീവിതത്തിൽ തെറ്റുവരാതെ രക്തത്താലെ സൂക്ഷിച്ചെന്നെ തൃക്കരത്താൽ താങ്ങണേ;- 6 ജയകരമാം ജീവിതം ഞാൻ ചെയ്തിടുവാനായ് അധികാരമുള്ളേശുവിന്റെ തിരുമാർവ്വിൽ ഞാൻ ചാരുന്നേ;- 7 യാഗം കഴിച്ചു നിയമം ചെയ്ത ശുദ്ധന്മാർ നാലാം യാമത്തിലുണർന്നവർ മോദമോടെ വാഴ്ത്തുന്നു;-

Related Songs