Malayalam Hymn
Mahonnathaneshuve nisthulananaam
Mahonnathaneshuve nisthulananaam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മഹോന്നതനേശുവേ നിസ്തുലനാം നാഥനെ
സ്തുതിച്ചു സ്തുതിച്ചു പാടാം
ആരാലുമവർണ്ണ്യമാം അതിശയനാമത്തെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
കന്യകയിൽ ജാതനനായ് മന്നിൽ വന്ന നാഥനെ
സ്തുതിച്ചു സ്തുതിച്ചു പാടാം
കാലത്തിലതുല്യനായ് അവതാരം ചെയ്തോനെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
പാപം തെല്ലുമേശാതെ നടകൊണ്ട നാഥനെ
സ്തുതിച്ചു സ്തുതിച്ചു പാടാം
പാപികളെ സ്നേനഹിച്ചു പാപത്തെ വെറുത്തോനെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
കാൽവറിയിൽ ക്രൂശതിൽ ജീവൻ തന്ന നാഥനെ
സ്തുതിച്ചു സ്തുതിച്ചു പാടാം
കാരിരുമ്പിൻ ആണിയാൽ തുളയ്ക്കപ്പെട്ടീശനെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
മൂന്നാം നാളിൽ കല്ലറ തകർത്തുയിർത്തേശുവേ
സ്തുതിച്ചു സ്തുതിച്ചു പാടാം
പാപത്തിന്റെ ശമ്പളമാം മരണത്തെ ജയിച്ചോനെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം