Dushdanmaarin aalochana(vanchipatte)

Malayalam Hymn

Dushdanmaarin aalochana(vanchipatte)

Dushdanmaarin aalochana(vanchipatte) lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ദുഷ്ടന്മാരിൻ ആലോചന കേട്ടു തെല്ലും നടക്കാതെ ഭ്രഷ്ടന്മാരാം പാപികളിൻ വഴി നിൽക്കാതെ! 2 പരിഹാസം ചൊല്ലീടുന്ന മർത്യർ കൂടെ ഇരിക്കാതെ യാഹിൻ വചനത്തിൽ എന്നും മോദിച്ചീടുന്നോൻ! 3 ദൈവത്തിൻ പ്രമാണങ്ങളെ രാപ്പകൽ ധ്യാനിച്ചീടുന്ന ദൈവഭയം ഉള്ള മർത്യൻ അതി ഭാഗ്യവാൻ! 4 ആറ്റിന്നരികത്തു നട്ട തൽസമയേ ഫലം നൽകും ഇലയൊട്ടും വാടിടാത്ത വൃക്ഷങ്ങൾ പോലെ! 5 അവൻ ചെയ്യും കാര്യമെല്ലാം സഫലമായ് തീർന്നിടുമേ ദൈവം അവൻ കൂടെയുണ്ട് സഹായമായി! 6 ദുഷ്ടന്മാരോ നീങ്ങിപ്പോകും കാറ്റു-പാറ്റും പതിർപോലെ പിന്നീടാരും അവർ സ്ഥലം കാണുകയില്ല! 7 ദുഷ്ടന്മാരോ ന്യായാസനേ നിവർന്നു നിൽക്കുമോ ഇല്ല പാപികളോ നീതിമാന്മാർ സഭയിൽ വരാ! 8 ദൈവം നീതിമാന്മാരുടെ വഴികളെ അറിയുന്നു ദുഷ്ടന്മാരിൻ വഴികളോ നാശകരമേ! 9 ജീവന്റെ പുസ്തകമതിൽ പേരുള്ളോർ എല്ലാരും ധന്യർ അല്ലാത്തവർ വീണിടുമേ തീപ്പൊയ്കയതിൽ!

Related Songs