Malayalam Hymn
Oru sainyamen nere
Oru sainyamen nere lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഒരു സൈന്യമെൻ നേരെ
പാളയമിറങ്ങിയാലും
ഭയപ്പെടില്ല ഞാൻ ഭയപ്പെടില്ല
യഹോവ കൂടുള്ളതാൽ യഹോവ കൂടുള്ളതാൽ
ഞാൻ നിർഭയമായ് വസിക്കും
എന്നും നിർഭയമായ് വസിക്കും
യഹോവ എന്റെ വെളിച്ചമല്ലോ
രക്ഷയുമാകുന്നല്ലോ
യഹോവ എന്റെ ജീവന്റെ ബലം
ഞാൻ ആരെ ഭയപ്പെടും
ഞാൻ ആരെ ഭയപ്പെടും;- ഒരു...
അനർഥ ദിനത്തിൽ കൂടാരത്തിൽ മറയ്ക്കും
പാറമേൽ ഉയർത്തുമെന്നെ
തിരു നിവാസത്തിന്റെ മറവിൽ മറയ്ക്കും
ശത്രു മദ്ധ്യേ ഉയർത്തുമെന്നെ
നാഥൻ ശത്രുമദ്ധ്യേ ഉയർത്തുമെന്നെ;- ഒരു...
സൈന്യത്താലല്ല ശക്തിയാലല്ല
ആത്മാവിനാലെല്ലാം സാദ്ധ്യം
പർവ്വത സമമാം എതിരുകൾ ഉയർന്നാൽ
ആത്മാവിനാലെല്ലാം തകർക്കും
തന്റെ ആത്മാവിനാലെല്ലാം തകർക്കും;- ഒരു...