Jeevane nalkiya snehamalle

Malayalam Hymn

Jeevane nalkiya snehamalle

Jeevane nalkiya snehamalle lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ജീവനെ നൽകിയ സ്‌നേഹമല്ലേ എൻ ജീവന്റെ നാഥൻ യേശുവല്ലോ ആ യേശുവിൻ സ്വന്തം ആയതിനാൽ ഞാൻ ഇന്നും ജീവിക്കുന്നു അകന്നുപോയ് ഞാൻ നിൻ സാന്നിധ്യത്തിൽ നിന്നും പാപമെന്നെ അടിമയാക്കി നിർമ്മലാ സ്നേഹത്താൽ എന്നെയും നീ നിൻ മകളാക്കി ചേർത്തുനിർത്തി.. (2) യേശുവേ അപ്പാ ആരുമില്ല ഇതു പോലെ യേശുവേ അപ്പാ നീ എന്നും എൻ ദൈവം ആരും കാണാതെ ഞാൻ കരഞ്ഞു എന്നിലെ ദുഃഖങ്ങൾ ഞാൻ പറഞ്ഞു കണ്ണുനീർ തുടച്ചെൻ പ്രാണ നാഥൻ കൂടെപ്പിറപ്പായ് അരികിൽ നിന്നു... യേശുവേ അപ്പാ ആരുമില്ല ഇതു പോലെ യേശുവേ അപ്പാ നീ എന്നും എൻ ദൈവം ആർക്കും നൽകാൻ കഴിയാത്തതാം സ്വജീവനെ തന്നവൻ ദൈവപുത്രൻ ഈ പാപിയെ സ്നേഹിച്ച സ്നേഹം ഓർത്താൽ കൃപയല്ലാതെ ഏതും ഇല്ല യേശുവേ അപ്പാ ആരുമില്ല ഇതു പോലെ യേശുവേ അപ്പാ നീ എന്നും എൻ ദൈവം

Related Songs