Malayalam Hymn
Daivam nalkiya danangalkkay
Daivam nalkiya danangalkkay lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ദൈവം നൽകിയ ദാനങ്ങൾക്കായ്
എന്നും നൽകിയ നന്മകൾക്കായ്
പാടി സ്തുതിക്കും ഞാൻ ഓരോ നാളിലും(2)
അത്ഭുതമായ് എന്നെ നടത്തും വഴികൾ
ഓർത്തു ഞാൻ സ്തോത്രം പാടിടും(2)
ഹാലേലൂയ... ഹാലേലൂയ...
ഹാലേലൂയ... ഹാലേലൂയ...(2)
കണ്ണുനീർ തുടച്ചെന്നെ പാലിച്ച കൃപകൾക്കായ്
സ്തോത്ര ഗീതം പാടും ഞാൻ (1)
എല്ലാ വഴികളടഞ്ഞപ്പോൾ അത്ഭുത വഴികളൊരുക്കി നീ
കാത്ത സ്നേഹം ഓർക്കും ഞാൻ(1)
എല്ലാമറിയുന്ന ദൈവമെന്നെ കണ്ടീടും
പുതുവഴികൾ എനിക്കായ് തുറക്കും(2);- ഹാലേലൂയ...
ദൈവം യേശുവിലൂടെന്നിൽ പകർന്ന ദൈവ സ്നേഹത്തെ
വാഴ്ത്തി പാടും ഞാനെന്നും (1)
യേശുവിന്റെ നാമത്തെ എന്നും ഭൂവിലുയർത്തീടും
ഹല്ലേലൂയ പാടും ഞാൻ (1)
എന്നുള്ളിൽ വാഴുന്ന കർത്താവെന്റെ സന്തോഷം
ആ തിരുമാർവ്വിൽ എന്നും ചാരിടും(2);-