En yeshuvallaa thillenikkorashrayam

Malayalam Hymn

En yeshuvallaa thillenikkorashrayam

En yeshuvallaa thillenikkorashrayam lyrics · Malayalam Christian Song · Video

The Hymnal
Key of F
0 plays
WhatsApp

Lyrics

1 എൻ യേശുവല്ലാ-തില്ലെനിക്കൊരാശ്രയം ഭൂവിൽ നിൻ മാർവ്വിൽ അല്ലാതില്ലെനിക്കു വിശ്രാമം വേറെ ഈ പാരിലും പരത്തിലും നിസ്തുല്യൻ എൻ പ്രിയൻ എൻ രക്ഷകാ എൻ ദൈവമേ നീയല്ലാതില്ലാരും എൻ യേശുമാത്രം മതിയെനിക്കേതു നേരത്തും 2 വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹസഖിയായ് ഈ ലോകസഖികളെല്ലാരും മാറിപ്പോയാലും;- എൻ... 3 എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻ മറ്റാരേയും ഞാൻ കാണുന്നില്ലെൻ രോഗശാന്തിക്കായ് നിൻ മാർവ്വിടം എൻ ആശ്രയം എൻ യേശു കർത്താവേ;- എൻ... 4 നിൻ സ്നേഹമാം തിരുക്കരം ഞാൻ കാണുന്നുണ്ടിപ്പോൾ ഈ വൻസമുദ്രത്തിൻ തിരയാൽ ഞാൻ താണിടായ്-വാൻ നിൻ സ്നേഹമുഖം കാണും ഞാനാഘോരനേരത്ത്;- എൻ... 5 എൻ ആശ്രയം എൻ ആശ്രയം എൻ യേശുരക്ഷകാ നീ ജീവിക്കുന്നതാലെ ഞാനും ജീവിക്കും നിന്നിൽ നിൻ സ്നേഹമാം കൊടിക്കീഴിൽ ഞാൻ കാണുന്നു ജയം;- എൻ...

Related Songs