Nin krupayil njan aashrayikkunne

Malayalam Hymn

Nin krupayil njan aashrayikkunne

Nin krupayil njan aashrayikkunne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നിൻ കൃപയിൽ ഞാൻ ആശ്രയിക്കുന്നേ-നിൻ മനസ്സലിവിൽ ഞാൻ ചാരുന്നേ എന്നാശ്വാസവും എന്റെ ആനന്ദവും-ഈ അവനിയിൽ നീ മാത്രമേ പരിശുദ്ധനെ-നിൻ പാദപീഠത്തിൽ നിൻ വിളികേട്ടു വരുന്നു ഞാൻ സമ്പൂർണ്ണമായ്-എന്നെ സമ്പൂർണ്ണമായ് നിൻഹിതം ചെയ് വാൻ ഞാൻ സമർപ്പിക്കുന്നു 2 പാപത്തിന്നാഴത്തിൽ ഞാൻ വലഞ്ഞപ്പോൾ-ദൈവ വഴികളെ അറിയാതലഞ്ഞപ്പോൾ നിൻ സ്നേഹമെന്നേയും തേടിവന്നു രക്ഷാദാനമെനിക്കേകിയതാൽ-ദേവ;- 3 അറിയായ്മയുടെ കാലങ്ങളായ് മന്നി- ലനവധി നാളുകൾ പാഴാക്കി ഞാൻ നിൻ സേവ ചെയ്തു ഞാൻ ജീവിക്കട്ടെ-എന്നിൽ നിന്നിഷ്ടം നിറവേറട്ടെ-ഇനി;- 4 എന്നിലെ എവ്വിധഭാരങ്ങളും-എൻമേൽ മുറുകെ ചേർന്നിടും ദോഷങ്ങളും നീക്കുകെൻ പ്രിയനെ നിന്നാത്മശക്തിയാ- ലെന്നോട്ടം ഞാനോടിടുവാൻ-മുറ്റും;-

Related Songs