Kristhya jeevithamenthoru madhurya

Malayalam Hymn

Kristhya jeevithamenthoru madhurya

Kristhya jeevithamenthoru madhurya lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ക്രിസ്ത്യ ജീവിതമെന്തൊരു മാധുര്യമാണതെൻ മാനസത്തിനെന്താനന്ദം-എൻ 1 പാപത്തിൻ അടിമയായ് വസിച്ചപ്പോൾ അന്ധകാരത്തിൽ ഞാനേറ്റം വലഞ്ഞപ്പോൾ ദൈവവഴികളെ അറിയാതെ നടന്നപ്പോൾ തൻ ജീവമാർറ്റത്തെ വെളിപ്പെടുത്തി-ദൈവം;- ക്രിസ്ത്യ... 2 നാഥൻ എനിക്കായി കരുതുന്നതോർക്കുമ്പോൾ താൻ നടത്തുന്ന വഴികളെ കാണുമ്പോൾ എന്റെ ഭാഗ്യത്തെ ദിനം തോറും ധ്യാനിക്കുമ്പോൾ ഈ ലോക സുഖങ്ങൾ ഞാൻ വെറുക്കുന്നു;- ക്രിസ്ത്യ... 3 യുദ്ധഭീഷണി ലോകത്തിൽ മുഴങ്ങുമ്പോൾ ലോകജാതികൾ കലഹിച്ചു നശിക്കുമ്പോൾ ഈ തലമുറ ഇസങ്ങളാൽ വലയുമ്പോൾ ക്രിസ്ത്യജീവിതം എത്ര മാധുര്യമേ;- ക്രിസ്ത്യ... 4 വാനഗോളങ്ങളാകവെ കീഴ്പ്പെടുത്താൻ ലോകർ വെമ്പൽ കൊണ്ടോടി നടന്നിടുമ്പോൾ ദൈവശക്തിയിൽ ഞാൻ ദിനം ജീവിപ്പതാൽ തേജസ്സേറും സീയോൻ ഞാൻ കണ്ടിടുന്നു;- ക്രിസ്ത്യ... 5 എന്നെ നിത്യഭവനത്തിൽ ചേർത്തിടുവാൻ കാന്തൻ ആകാശമേഘത്തിൽ വെളിപ്പെടുമ്പോൾ തന്റെ വിശുദ്ധരോടൊന്നിച്ചു പറന്നുയർന്നു ഞാനെൻ പ്രിയനോടെന്നും വാണിടുമേ;- ക്രിസ്ത്യ...

Related Songs