Ninneedin yeshuvinnay kristhya

Malayalam Hymn

Ninneedin yeshuvinnay kristhya

Ninneedin yeshuvinnay kristhya lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യസേനകളേ ഉയർത്തീടിൻ കൊടിയെ നഷ്ടം നേരിടല്ലെ ജയം ജയം തനിക്കും തൻ സേനകൾക്കും വൈരികൾ എല്ലാം തോൽക്കും താൻ കർത്താവായ് വാഴും 2 നിന്നീടിൻ യേശുവിന്നായ് എന്നീ പോർവിളി കേൾ നിങ്ങൾ നിദ്രകൊണ്ടാലോ അവന്നു ലജ്ജ താൻ നിൻ ഉള്ളിലും പുറത്തും കാണുന്ന തിന്മയെ നീ നേരിട്ടു പോരാടി ഇല്ലായ്മ ആക്കുകെ 3 നിന്നീടിൻ യേശുവിന്നായ് കാഹള നാദം കേൾ മുന്നോട്ടു ചേരിൻ പോരിൽ ഈ നേരം വീരരേ എണ്ണം ഇല്ലാ വൈരികൾ ഏറ്റം ശൗര്യം ഉള്ളോർ പേടിച്ചീടേണ്ടവരെ ധൈര്യമായ് ചെയ്ക പോർ 4 നിന്നീടിൻ യേശുവിന്നായ് തൻ ശക്തി ശരണം സ്വശക്തി ഫലിച്ചീടാ സ്വയാശ്രയം വൃഥാ സർവ്വായുധവർഗം നീ ആത്മാവിൽ ധരിക്ക ആപത്തിൻ നടുവിലും ആവതു ചെയ്ക നീ 5 നിന്നീടിൻ യേശുവിന്നായ് യുദ്ധം വേഗം തീരും ഇന്നു പോരിൻ സന്നാഹം നാളെ ജയഗീതം ജയാളിക്കു ലഭിക്കും ജീവന്റെ കിരീടം തേജസ്സിൽ യേശുവോടു വാണീടും എന്നുമേ

Related Songs