Kodumkaatalarumpol mathilinmel

Malayalam Hymn

Kodumkaatalarumpol mathilinmel

Kodumkaatalarumpol mathilinmel lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ ഭയങ്കരന്മാരുടെ ആരവമുയരുമ്പോൾ എളിയവനൊരു ദുർഗ്ഗം ദരിദ്രനു തണലും നീ കഷ്ടത്തിൽ കോട്ടയും ശരണവുമേ കാണുന്നു ഞാൻ ബലമുള്ള പട്ടണം രക്ഷയതിന്റെ മതിലും കൊൽത്തളവും യാഹിലാശ്രയിക്കും സ്ഥിരമാനസൻ പൂർണ്ണ ശാന്തിയിൽ പാർക്കുമവിടെ 2 സാദ്ധ്യതകൾ തീർന്നാൽ സാരമില്ല സാഗരത്തെ കരതലത്തിൽ വഹിക്കുന്നോൻ സാദ്ധ്യമാക്കിത്തീർക്കും ജയമവൻ നൽകീടും അസാദ്ധ്യമാം വാതിലുകൾ തുറക്കും;- 3 യാഹിൽ ശാശ്വതമാം പാറയതിൽ ആശ്രയം വെച്ചിടും അവനിൽ ശാശ്വതമായ് നിർത്തിടും വൻ കൃപയിൽ ഉയർത്തിടും വൻഭുജത്തിൽ ചേർത്തിടും താൻ പാർക്കും വിൺഭവനേ;- 4 തകർക്കാൻ പാഞ്ഞടുക്കും ശത്രുവിന്മേൽ തകർക്കുന്ന ജയമവൻ നമുക്കായ് നൽകിടുമേ ഒരുക്കിടും മേശയവൻ പകർന്നിടും തൈലമവൻ ഇരുത്തിടും താൻ സ്വർഗ്ഗീയ സിംഹാസനേ;-

Related Songs