Malayalam Hymn
Kalvari kunnile snehame
Kalvari kunnile snehame lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാൽവറി കുന്നിലെ സ്നേഹമേ
പാടുകൾ ഏറ്റ എൻ നാഥനെ
ജീവൻ എനിക്കായി തന്ന നാഥാ
അങ്ങയെ ഞാൻ എന്നും വാഴ്ത്തിടുന്നു (2)
ഉറ്റവർ മാറിലും മാറാത്തവൻ
ഉറ്റ സഖിയെന്റെ യേശു നാഥൻ
അമ്മ മറന്നാലും മറക്കാത്ത നിൻ
സ്നേഹത്തെ ഓർത്തു ഞാൻ പാടിടുമേ (2)
രോഗക്കിടക്കയിൽ ആശ്വാസമേ
രോഗിക്കു വൈദ്യനാം യേശുവേ
കണ്മണിപോലെന്നെ കാത്തിടുന്ന
നിൻ കൃപ ഓർത്തു ഞാൻ പാടിടുമേ (2)