Nin karunakal karthaave

Malayalam Hymn

Nin karunakal karthaave

Nin karunakal karthaave lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 നിൻ കരുണകൾ കർത്താവെ വളരെ ആകുന്നു ഇവയെ ഓർത്തു സദാ ഞാൻ ആശ്ചര്യപ്പെടുന്നു 2 ഞാൻ ശിശുവായിരുന്നപ്പോൾ എന്നെ നീ പാലിച്ചു എൻ യൗവനത്തിൽ നീ എന്നെ ഏറ്റം സഹായിച്ചു 3 ഞാൻ രോഗി ആയി കിടന്നപ്പോൾ ആശ്വാസം നീ തന്നു പാപ ദുഃഖത്തിൽ നിന്നു നീ എന്നെ വിടുവിച്ചു 4 ഈ ആയുസ്സുള്ള നാൾ ഒക്കെ നിന്നെ ഞാൻ പുകഴ്ത്തും മേൽ ലോകത്തിൽ കർത്തനെ ഞാൻ ഏറ്റവും സ്തുതിക്കും 5 നിനക്കു സ്തുതി ദൈവമേ എന്നേക്കും ഞാൻ പാടും നിന്നെ സ്തുതിപ്പാൻ നിത്യത്വം പോരാത്തതായീടും

Related Songs