Upavasathodum nilaviliyodum

Malayalam Hymn

Upavasathodum nilaviliyodum

Upavasathodum nilaviliyodum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഉപവാസത്തോടും നിലവിളിയോടും ദൈവസന്നിധി വന്നീടുമ്പോൾ യാതൊരു കുറവും വരുത്തുകയില്ല-ദൈവം യാതൊരു കുറവും വരുത്തുകില്ല 1 തളർന്ന കൈകളെ ബലപ്പെടുത്തും കുഴഞ്ഞ മുഴങ്കാൽ ഉറപ്പിച്ചീടും ഭയപ്പെടേണ്ട തെല്ലും കലങ്ങീടേണ്ട ദൈവം നിന്നെ വിടുവിച്ചീടും;- ഉപ… 2 യാചിപ്പീൻ എന്നാൽ ലഭിച്ചീടും അന്വേഷിപ്പീൻ കണ്ടെത്തീടും മുട്ടുവീൻ എന്നാൽ തുറക്കപ്പെടും കരുണാമയനാം ദൈവം;- ഉപ… 3 വിശ്വാസത്തോടെ പ്രാർത്ഥിക്കുവീൻ ഹൃദയം നുറുങ്ങി കരഞ്ഞീടുവീൻ പ്രാർത്ഥനയ്ക്കുത്തരം നൽകീടുമേ നിന്ദകളെല്ലാം നീക്കീടുമേ;- ഉപ...

Related Songs