Nathha kaninjedane

Malayalam Hymn

Nathha kaninjedane

Nathha kaninjedane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നാഥാ കനിഞ്ഞീടണേ ഈ മഹാമാരിയെ ശാസിക്കണേ (2) കരുണക്കായ് യാചിക്കുന്നു സമസ്താപരാധങ്ങൾ പൊറുക്കേണമേ (2) 1 കൽപ്പനകൾ പലതും ലംഘിച്ചു ഞാൻ മുന്നറിയിപ്പുകൾ അവഗണിച്ചു (2) അവസരങ്ങൾ പലതും നഷ്ടമാക്കി എങ്കിലും, അടിയനോട് പൊറുക്കേണമേ (2);- നാഥാ... 2 ധനം കൊണ്ട് സർവ്വവും നേടാമെന്ന് വ്യർത്ഥമായി ഞാൻ ചിന്തിച്ചു പോയ് (2) എത്ര സമ്പത്തുകൾ ഉണ്ടെന്നാലും സർവ്വവും, വ്യർത്ഥമെന്നറിഞ്ഞീടുന്നു (2);- നാഥാ... 3 നാളുകൾ ഇനിയും ഏറെയില്ല ഒരവസരം കൂടി നീ തന്നീടുകിൽ (2) എൻ ഹൃദയം നിനക്കായ് തന്നുകൊള്ളാം നിൻ മകളായ് ഞാനെന്നും ജീവിച്ചിടാം (2);- നാഥാ...

Related Songs