Malayalam Hymn
Athbhuthangal cheyyunnavan yeshu
Athbhuthangal cheyyunnavan yeshu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അത്ഭുതങ്ങൾ ചെയ്യുന്നവൻ യേശു
അടയാളങ്ങൾ ചെയ്യുന്നവൻ യേശു
സ്വർഗാധി സ്വർഗ്ഗത്തിലും ഭൂമിയിലെല്ലാടത്തും
ഉന്നതനാണവൻ നാമം
ആരാധിക്കാം നമുക്കാരാധിക്കാം
ആരാധ്യനായവനേശുവിനെ
ആരാധിക്കാം നമുക്കാരാധിക്കാം
സൃഷ്ടാവാം ദൈവത്തെ ആരാധിക്കാം
മരണത്തെ ജയിച്ചവനേശു
പാതാളത്തെ ജയിച്ചവനേശു
കല്ലറ തുറന്നവൻ ഉയിർത്തെഴുന്നേറ്റവൻ
രാജാധി രാജനെന്നേശു
രോഗിക്കു വൈദ്യനെന്നേശു
പാപിക്ക് രക്ഷകനെന്നേശു
ഹൃദയം നുറുങ്ങിടുന്നോർക്കരികത്തണഞ്ഞിടുന്ന
രക്ഷകനാണെൻറെ ദൈവം
സന്താപം മാറ്റിടും എന്നേശു
സന്തോഷം ഏകിടും എന്നേശു
സ്വർഗീയ സന്തോഷം കൊണ്ടുളളം നിറച്ചിടുന്ന
സമാധാനത്തിൻറെ പ്രഭു
വീണ്ടും വരുന്നവൻ എന്നേശു
എൻ പേർക്കായ് ജീവൻ തന്ന യേശു
തൻ കൂടെ ചേർത്തീടുമേ സ്വർഗ്ഗത്തിൽ വാണീടുമേ
നിത്യ നിത്യ യുഗങ്ങൾ മോദാൽ