Thamasamamo natha varanay

Malayalam Hymn

Thamasamamo natha varanay

Thamasamamo natha varanay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

താമസമാമോ നാഥാ വരാനായ് താമസമാമോ? താമസമാമോ നാഥാ വരാനായ് ആ ആ ഭൂവാസമോർത്താൽ അയ്യോ പ്രയാസം താമസമാ മോ? 1 വേഗം വരാം ഞാൻ വീടങ്ങൊരുക്കി വേഗം വരാം ഞാൻ വേഗം വരാം ഞാൻ വീടൊങ്ങൊരുക്കി ഓ ഓ ഓ എന്നു നീ അരുളിച്ചെയ്തപോൽ വരുവാൻ താമസമാമോ? 2 പീഡകളാലെ വലയും നിൻമക്കൾ പീഡകളാലെ പീഡകളാലെ വലയും നിൻമക്കൾ ഓ ഓ ഓ വീടൊന്നു കണ്ടു വിശ്രാമം വരുവാൻ താമസമാമോ? 3 പാടുകളേറ്റ പാണികളാലെ പാടുകളേറ്റ പാടുകളേറ്റ പാണികളാലെ ഓ ഓ ഓ ഭക്തരിൻ കണ്ണീരൻപിൽ തുടപ്പാൻ താമസമാമോ? 4 തീരാ വിഷാദം നീ വന്നിടാതെ തീരാ വിഷാദം തീരാ വിഷാദം നീ വന്നിടാതെ ഓ ഓ ഓ നീ രാജ്യഭാരം ഏൽക്ക വൈകാതെ താമസമാമോ?

Related Songs