Malayalam Hymn
Nee veendeduthathaam en prananum
Nee veendeduthathaam en prananum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 നീ വീണ്ടെടുത്തതാം എൻ പ്രാണനും
ഘോഷിച്ചുല്ലസിക്കും എന്നാത്മാവും
ആഴിയിൻ ആഴം പോൽ അഗാധമാം
നിൻ സ്നേഹം ഞാനെന്നും ധ്യാനിക്കുമ്പോൾ
ക്രൂശിൽ ഞാൻ കാണും നിത്യസ്നേഹം
പാപിയെത്തേടും ദിവ്യസ്നേഹം
പാടിടും ഞാൻ ഇന്നുമെന്നും
പാരിലെന്നും പ്രഘോഷിക്കും
ആമോദമായ് ആഘോഷമായ്
സ്നേഹമതാൽ സ്നേഹമതാൽ
2 സീമയ്ക്കതീതമാമീ പ്രപഞ്ചം
സർവ്വേശൻ തൻ നാമം ഘോഷിക്കുമ്പോൾ
തല ചായ്പാനിടമില്ലാതീധരയിൽ
പാപിയെ നേടാൻ പാടുപെട്ടു;-
3 വിൺദൂതർ വാഴ്ത്തും വിൺനാഥനാം
ഉർവിക്കധിപനാം ദൈവപുത്രൻ
മണ്ണിൽ മനുജനെപ്പോൽ ധരയിൽ
പാപിയെ നേടാൻ പാടുപെട്ടു;-
4 വിണ്ണിനും മണ്ണിനുമായ് നടുവിൽ
ഇരുകള്ളർ നടുവിൽ ഗോൽഗോഥാമുകളിൽ
ചങ്കിലെ രക്തം ഊറ്റിക്കൊടുത്തു
പാപിയെ നേടാൻ പാടുപെട്ടു;-