Mahaamaari vannaalum maaraavyaadhi

Malayalam Hymn

Mahaamaari vannaalum maaraavyaadhi

Mahaamaari vannaalum maaraavyaadhi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മഹാമാരി വന്നാലും മാറാവ്യാധി വന്നാലും ഭയപ്പെടില്ല ഞാൻ പതറുകില്ല യേശുവിൻ രക്തമെൻ സിരകളിലും യേശുവിൻ നാമമെൻ നെറുകയിലും എന്നിൽ യേശു എന്നുമുള്ളതാൽ ഭയപ്പെടില്ല ഞാൻ പതറുകില്ല 1 കൊടുംകാറ്റടിച്ചാലും തിരകൾ ഉയർന്നാലും ഭയപ്പെടില്ല ഞാൻ പതറുകില്ല അഭിഷേകശക്തിഎന്റെ ഉള്ളിലുള്ളതാൽ അധികാരമെന്റെ നാവിലുള്ളതാൽ എന്റെ യേശു ഇന്നും ജീവിപ്പതാൽ ഭയപ്പെടില്ല ഞാൻ പതറുകില്ല;- 2 മനഃക്ലേശം വന്നാലും എല്ലാം നഷ്ടമാകിലും ഭയപ്പെടില്ല ഞാൻ പതറുകില്ല ദൈവവചനമെന്നുമെൻ നിനവിൽ ദൈവശബ്ദമെൻ കാതുകളിൽ എന്റെ യേശു എൻ കൂടെയുള്ളതാൽ ഭയപ്പെടില്ല ഞാൻ പതറുകില്ല;-

Related Songs