Malayalam Hymn
Enthe vannaalum maaraatthavan
Enthe vannaalum maaraatthavan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്ത് വന്നാലും മാറാത്തവൻ
എൻ കൂടെ ഇരിക്കുന്നോൻ
എന്ത് വന്നാലും മാറാത്തവൻ
എൻ കൂടെ നടക്കുന്നോൻ
തന്റെ ദയ എന്നെ വിട്ട് ഒരുനാളും മാറിടുമോ
തന്റെ കൃപ എന്നെ വിട്ട് ഒരുനാളും നീങ്ങീടുമോ
ഒരുനാളും മാറില്ല ഒരു നാളും നീങ്ങില്ല (2)
പാപത്തെ വെറുത്തു പാപിയെ സ്നേഹിപ്പാൻ
സ്വർഗ്ഗം വെടിഞ്ഞ ദൈവപുത്രൻ
ചങ്കു പിളർന്നെന്നെ മകനാക്കി മാറ്റാൻ
ചങ്കിലെ ചോര എനിക്ക്തന്ന
ആ മാർവിൽ ചാരിടട്ടെ നിൻ ശബ്ദം കേട്ടിടുവാൻ
ആ നേരം ആ കൈകൾ കൊണ്ടെന്നെ ചേർത്തിടേണേ
എന്തെന്ത് ഭാരങ്ങൾ ജീവിതെ വന്നാലും
സാരമില്ലെന്നവൻ കാതിൽ ചൊല്ലി
ആശകൾ വെച്ചൊരു കൊമ്പുകൾ ഓരോന്നും
ജീവിത സാഗരേ മാറിടുമ്പോൾ
കലങ്ങേണ്ട പതറേണ്ട ഞാൻ നിന്റെ ദൈവമല്ലോ
സാരമില്ല ഈ ക്ലേശം തീരും നാൾ ആഗതമാം