Malayalam Hymn
En priyanenthu manoharanam thanpatha
En priyanenthu manoharanam thanpatha lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എൻ പ്രിയനെന്തു മനോഹരനാം
തൻ പാദമെന്നുമെന്നാശ്രയമാം
ആനന്ദമായവനനുദിനവും
ആമയമകറ്റി നടത്തുമെന്നെ
1 ശാരോൻ പനിനീർ കുസുമമവൻ
താഴ്വരകളിലെ താമരയും
മധുരഫലം തരും നാരകമാം
തൻ നിഴലതിലെൻ താമസമാം;-
2 ഉലകക്കൊടുംവെയിൽ കൊണ്ടതിനാൽ
ഇരുൾ നിറമായെനിക്കെങ്കിലും താൻ
തള്ളുകയില്ലെന്നെത്തിരു കൃപയാൽ
തന്നരമനയിൽ ചേർക്കുകയായ്;-
3 മാറ്റമില്ലാ കൃപ നിറഞ്ഞവനായ്
മറ്റൊരു രക്ഷകനില്ലിതുപോൽ
മരുവിടമാമീ ഭൂമിയിൽ തൻ
മാറിൽ ചാരി ഞാനാശ്വസിക്കും;-