Malayalam Hymn
Veettiletthuvolam than krupaadhanam
Veettiletthuvolam than krupaadhanam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വീട്ടിലെത്തുവോളം തൻ കൃപാധനം
വീണുപോയിടാതെന്നെ താങ്ങിടും ദിനം
വീരപടയാളിയായ് മുന്നേറിടാൻ
സന്തതം കൃപയെന്നിൽ ശക്തിയേകിടും (2)
1 ഈ വഴിയേ മുമ്പേ നാം പോയിട്ടില്ലല്ലോ
ഈ വഴിയിൽ മുൻപിലായ് യേശുവുണ്ടല്ലോ (2)
ദുർഘടങ്ങളെ സമഭൂമിയാക്കിടും
രക്ഷകന്റെ പാദങ്ങൾ പിന്തുടർന്നിടാം (2);-
2 ശത്രുവിൻ കെണികളെ മറികടന്നിടാം
ശത്രുവെ ജയിച്ച യേശു കൂടെയുള്ളതാൽ (2)
മൃത്യുവിന്റെ മേൽ വൻജയമെടുത്തതാം
രക്ഷകന്റെ പാദങ്ങൾ പിന്തുടർന്നിടാം (2);-