Malayalam Hymn
Labhichathallaathinikkivide onnumillappaa
Labhichathallaathinikkivide onnumillappaa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ലഭിച്ചതല്ലാതിനിക്കിവിടെ ഒന്നുമില്ലപ്പാ
നിനച്ചു നിന്നിലനുദിനവും സമർപ്പിച്ചീടുന്നേ
1 തനിച്ചു നടപ്പാൻ ത്രാണിയില്ലീ മരുപ്രയാണത്തിൽ
കരത്തിനാൽ പിടിച്ചു നിത്യം നടത്തിടേണമെ
വെറുത്തിടുന്നീ ധരിത്രിയിലെ സകലവും സദാ
സ്മരിച്ചു നിൻ പാദത്തിലെന്നെ സമർപ്പിച്ചിടുന്നു;-
2 നരക ഭയത്താൽ ഉരുകി ദിനവും നരക ഭീതിയെ
സ്മരിച്ചു നിത്യം ഉരുകിയുരുകി എരിയും നേരത്തിൽ
കരുണയുള്ളൻ യേശു എന്മേൽ കരുണ തോന്നിയെൻ
മരണഭയത്തെ ജയിച്ചിടുവാൻ അരുളി വൻകൃപ;-
3 ഒരിക്കലും നശിച്ചിടാത്ത ഭാവി ഓർക്കുമ്പോൾ
ഇനി എനിക്കീ ഭൂവിലുള്ളതെല്ലാം വെറുക്കുന്നേ
ക്ഷണികമല്ലാതൊന്നും ഇല്ലീ ധരിത്രിയിലെന്ന്-
ഓർത്തു നാഥൻ കരത്തിലെന്നെ സമർപ്പിച്ചീടുന്നു;-
4 എനിക്കു വേണ്ടി ക്രൂശെ ജയിച്ചു പോയോരെൻ
അരുമ നാഥൻ വരവു നോക്കി ദിനവും കാക്കുന്നു
തിരിച്ചു വന്നു ചെർത്തിടാമെന്നുറപ്പുതന്നതാൽ
ഉണർന്നു നിത്യം വരവിനായിട്ടൊരുക്കിടുന്നെന്നെ;-
സ്വർപ്പൂരത്തിൽ വാഴുമെൻ ശ്രീയേശു... എന്നരീതി