Malayalam Hymn
Pavanaathmaave ezhunnelledaname
Pavanaathmaave ezhunnelledaname lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പാവനാത്മാവേ എഴുന്നെള്ളീടണമേ
കാത്തിരിക്കും വിശുദ്ധരിൻ നടുവിൽ
തവശക്തി മാരിപോൽ നിറയ്ക്കണമേ
സൽഫല-ദായകരാക്കണമേ
മാരിപോൽ പെയ്തിറങ്ങണമേ
ഹൃത്തടങ്ങളിലേക്കൊഴുക്കണമേ
മരുഭൂവാം ഈ ഹൃദയങ്ങളെ നീ
വിളനിലമായി മാറ്റണമേ
അഗ്നിയായ് ജ്വലിച്ചിറങ്ങണമേ
അധരങ്ങളെ നീ തഴുകണമേ(2)
സ്തോത്രത്തിൻ ധ്വനി നാവിൽ നിന്നും
നിരന്തരമായ് ഉയർത്തണമേ(2)
ശിഷ്യരിൽ പകർന്ന ദാനങ്ങൾ
വീണ്ടുമീ ജനത്തിനു നൽകണമേ
ആത്മാവിൻ ഫലം പകരുവോരായ്
ദാസരെ നീ അയക്കണമേ