Malayalam Hymn
Nathha ivar nammil onnayidaan
Nathha ivar nammil onnayidaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നാഥാ ഇവർ നമ്മിൽ ഒന്നായിടാൻ
നീ എന്നിലെന്നപോൽ മരുവിടുവാൻ
ദിവ്യസ്നേഹത്തിന്റെ പാശങ്ങളാൽ തമ്മിൽ
ഇഴചേർത്തു നെയ്യുക നിന്റെ രാജ്യം
വിദ്വേഷം ഏറിയ ഹൃദയങ്ങളെ നീ
ആർദ്രതയാലെ സാന്ദ്രമാക്കു
ഹിംസതൻ കാട്ടുതീ ആളുന്ന ഭൂവിനെ
നിൻ വചനത്താൽ ശാന്തമാക്കൂ
ഭൂവിലേക്കെന്നെ നീ അയച്ചതുപോലെ
ഇവരെയും ഞാനിതാ അയച്ചിടുന്നു
ലോകത്തിൽ നിന്നവർ മാറ്റപ്പെടാനല്ല
ലോകത്തെ മാറ്റിടാൻ വരമരുളൂ