Karunyatthin uravidamaakum

Malayalam Hymn

Karunyatthin uravidamaakum

Karunyatthin uravidamaakum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാരുണ്യത്തിൻ ഉറവിടമാകും എന്നേശു നാഥനവൻ എന്റെ കണ്ണുനീർ തൂകിടും വേളകളിൽ തൃക്കയ്യിൽ താങ്ങുന്നതാൽ എന്റെ ആശ്രയം യേശുവിലായ് എന്റെ മോദം തൻ കരുതലിലായ് നന്ദി ഞാൻ ചൊല്ലീടും സ്തുതി മുഴക്കീടും വഴി നടത്തും കൃപയ്ക്കായി - എന്നെ വഴി നടത്തും കൃപയ്ക്കായി നാൾ തോറും ഭാരങ്ങൾ വഹിക്കുന്നവൻ ഒരു നാളും കൈവിടാത്തവൻ - അവൻ വാക്കുമാറാ വിശ്വസ്തൻ, സ്നേഹിതൻ താങ്ങി നടത്തും കരത്താൽ സത്യത്തിൻ പാതയിൽ നിലനില്ക്കുവാൻ ശക്തി എന്നിൽ നിറയ്ക്കും - ദിവ്യ തേജസ്സിൻ പാതയിൽ മുന്നേറുവാൻ നാഥൻ താൻ കൂടെയുണ്ട്

Related Songs