Yeshuvin veerare purrappeduveen

Malayalam Hymn

Yeshuvin veerare purrappeduveen

Yeshuvin veerare purrappeduveen lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

“യേശുവിൻ വീരരേ പുറപ്പെടുവീൻ” പല്ലവി സൈന്യനായകൻ മുന്നിലുണ്ടല്ലോ പോരാളികളേ ജയാളികളേ അനുപല്ലവി പുറപ്പെടുവിൻ വേഗം പുറപ്പെടുവിൻ യേശുവിൻ വീരരേ പുറപ്പെടുവിൻ ചരണങ്ങൾ 1 അയ്യോപാപം നിറഞ്ഞുപോയ്-ഉല കെങ്ങും കൂരിരുൾ പരന്നിതാ യുദ്ധം ക്ഷാമം വ്യാധികൾ ഭീതിക- ളാൽ ജനമൊക്കെ നശിക്കുന്നു ആർക്കും ക്രിയ ചെയ്യാനരുതാത്തൊരു രാത്രിവരുന്നു പുറപ്പെടുവീൻ;-സൈന്യ... 2 ഇല്ലാകാലം നമുക്കിനി വൈ- കില്ലാ കാഹളം ധ്വനിക്കുവാൻ എല്ലാ ജനങ്ങളു മുണർന്നീടട്ടെ-പക- യെല്ലാം വെടിഞ്ഞൊന്നായിറങ്ങിടട്ടെ എല്ലാ ഇരുളും നീങ്ങിടട്ടെ-സുവി- ശേഷത്തിന്നൊളി എങ്ങും പരന്നീടട്ടെ;- സൈന്യ... 3 ഉണ്ട് നമുക്കൊരു യുദ്ധമുണ്ട്-അതു മാംസ രക്തങ്ങളൊടല്ലിനിയും ദൈവത്തിൻ ജ്ഞാനത്തിനെതിരായ് പൊങ്ങുന്ന കോട്ടകളൊക്കെയു മുടച്ചീടണം ധരിപ്പിൻ ആയുധ വർഗ്ഗമെല്ലാം-വേഗം- ധരിപ്പിൻ ഉന്നത ബലമതുപോൽ;- സൈന്യ...

Related Songs