Thejassinaay munnorukkiya

Malayalam Hymn

Thejassinaay munnorukkiya

Thejassinaay munnorukkiya lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

തേജസ്സിനായ് മുന്നൊരുക്കിയ കരുണാപാത്രമാകുന്നിന്നു ഞാൻ നാശയോഗ്യമായിരുന്ന കോപപാത്രത്തെ ദീർഘക്ഷമയോടെ താൻ സഹിച്ചതാൽ എന്റെ ദൈവം തന്റെ തേജസ്സാൽ എന്നെയും നിറച്ചു ദാനമായ് രക്തത്തിനാൽ ശുദ്ധനായിതീർന്ന വിശ്വാസ നീതിമാൻ ആകുന്നിന്നു ഞാൻ പാപ്ത്തിൻ അടിമയായ് തീർന്നിരുന്ന നാൾ നീതിമാൻ എന്ന് എന്നെ പേർ വിളിച്ചതാൽ എന്റെ ദൈവം തന്റെ നീതിയാൽ എന്നെയും നിറച്ചു ദാനമായ് നിത്യതയ്ക്കായ് വച്ചൊരുക്കിയ ജീവന്റെ പാത്രമാകുന്നിന്നു ഞാൻ മരണം പാർത്തിരുന്ന കോപപാത്രത്തെ ജീവജലത്തിൻ നദിയാക്കി തീർത്തതാൽ എന്റെ ദൈവം തന്റെ ജീവനാൽ എന്നെയും നിറച്ചു ദാനമായ്

Related Songs